പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് ആവശ്യമെങ്കിൽ സമ്പൂർണ്ണ ലോക്ഡൗൺ പരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.
രണ്ടാം തരംഗത്തിൽ കൊവിഡിനെതിരെ നല്ല ഇടപെടലാണ് ഉണ്ടായിട്ടുള്ളത്. കൊവിഡിന് ശേഷമുള്ള ചികിത്സക്കും സംവിധാനം ഒരുക്കിയിട്ടുണ്ട്.
പ്രാദേശികമായി ഇപ്പോൾ തന്നെ ലോക്ഡൗണുണ്ട്. ആവശ്യമെങ്കിൽ സമ്പൂർണ്ണ ലോക് ഡൗൺ പരിശോധിക്കാമെന്നും കേരളത്തില്‍ വാക്സീന് വലിയ ക്ഷാമമുണ്ടെന്നും മന്ത്രി പറഞ്ഞു.വാക്സീന് വേണ്ടി ആദ്യമേ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും വളരെ പരിമിതമായേ വാക്സീന്‍ കിട്ടിയുള്ളൂവെന്ന് മന്ത്രി കുറ്റപ്പെടുത്തി.