ജില്ലാ സിവില്‍ സര്‍വീസ് കായികമേള ആഗസ്റ്റ് 13,14 തീയതികളില്‍

ജില്ലാതല സിവില്‍ സര്‍വീസ് കായികമേള ആഗസ്റ്റ് തീയതികളില്‍ അറക്കുളം നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയം, ജി.എച്ച്.എസ്.എസ് കല്ലാര്‍ മുണ്ടിയെരുമ, തൊടുപുഴ ന്യൂമാന്‍ കോളേജ്, വണ്ടമറ്റം അക്വാട്ടിക് സെന്റര്‍, ഫോര്‍കോര്‍ട്ട് ഷട്ടില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം തൊടുപുഴ, എച്ച്.ആര്‍.സി മൂലമറ്റം, എന്നിവിടങ്ങളില്‍ നടക്കും.
ആഗസ്റ്റ് 13 ന് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തില്‍ അത്ലറ്റിക്സ്, ഫുട്ബോള്‍, കബഡി, ഖോ-ഖോ, ഹോക്കി, യോഗ, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍, ക്രിക്കറ്റ് എന്നിവയും ആഗസ്റ്റ് 14 ന് ന്യൂമാന്‍ കോളേജ് തൊടുപുഴയില്‍ ചെസ്സ്, പവര്‍ലിഫ്റ്റിംഗ്, വെയ്റ്റ്ലിഫ്റ്റിംഗ്, ബെസ്റ്റ് ഫിസിക്, ലോണ്‍ ടെന്നീസ്, ഗുസ്തി, കാരംസ്, ഷട്ടില്‍ ബാഡ്മിന്റണ്‍, നീന്തല്‍, ടേബിള്‍ടെന്നീസ്, എന്നീ ഇനങ്ങളിലാണ് കായിക മേള സംഘടിപ്പിക്കുന്നത്.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തി നല്‍കിയ എലിജിബിറ്റി ഫോം തയാറാക്കി ആഗസ്റ്റ് 7 ന് വൈകിട്ട് 5 മണിക്ക് മുമ്പ് സെക്രട്ടറി, ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പൈനാവ്-685603 എന്ന തപാല്‍ വിലാസത്തിലോ നേരിട്ടോ ലഭ്യമാക്കണം. മത്സരാര്‍ത്ഥികള്‍ 200/ രൂപ രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കണം.
ആഗസ്റ്റ് 13 ന് പങ്കെടുക്കുന്ന മുഴുവന്‍ ജീവനക്കാരും നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തില്‍ രജിസ്ട്രേഷനായി രാവിലെ 8.30 നും ആഗസ്റ്റ് 14 ന് പങ്കെടുക്കുന്ന ജീവനക്കാര്‍ അന്നേ ദിവസം രാവിലെ 8.30 ന് തൊടുപുഴ ന്യൂമാന്‍ കോളേജിലും റിപ്പോര്‍ട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിവരങ്ങള്‍ക്ക്-9895112027,9747093334,04862-232499.













































































