6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

അതിവേഗം 25,000 റൺസ്; സച്ചിന്റെ റെക്കോർഡ് തകർത്ത്‌ കോഹ്ലി



ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 25,000 റൺസ് തികയ്ക്കുന്ന താരമായി വിരാട് കോഹ്ലി. 25,000 റൺസ് തികയ്ക്കുന്ന ആറാമത്തെ താരമാണ് കോഹ്ലി. ഇന്നലെ ഓസ്ട്രേലിയക്കെതിരെ 20 റൺസ് നേടിയ കോഹ്ലി ഇപ്പോൾ ടെസ്റ്റ്, ഏകദിന, ടി 20 ഫോർമാറ്റുകളിൽ നിന്ന് 25,012 റൺസാണ് നേടിയിട്ടുള്ളത്.

തന്‍റെ 549-ാം ഇന്നിങ്സിലാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. സച്ചിൻ ടെണ്ടുൽക്കറുടെ 577 ഇന്നിങ്സുകളിൽ നിന്ന് 25,000 റൺസ് എന്ന റെക്കോർഡാണ് കോഹ്ലി മറികടന്നത്. 106 ടെസ്റ്റുകളിൽ നിന്ന് 8,195 റൺസും 271 ഏകദിനങ്ങളിൽ നിന്ന് 12,809 റൺസും 115 ടി20യിൽ നിന്ന് 4,008 റൺസും കോഹ്ലി സ്വന്തമാക്കി.

സച്ചിൻ ടെണ്ടുൽക്കർ (34,357 റൺസ്), കുമാർ സംഗക്കാര (28,016 റൺസ്), മഹേള ജയവർധനെ (25,957 റൺസ്), റിക്കി പോണ്ടിംഗ് (27,483 റൺസ്), ജാക്ക് കാലിസ് (25,534 റൺസ്) എന്നിവരാണ് കോഹ്ലിക്ക് മുന്നിലുള്ളത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!