ഏലം ലേലം സ്പൈസസ് പാർക്കിൽ തന്നെ നിലനിർത്തും; ഡീൻ കുര്യാക്കോസ് എം.പി
ഏലം ലേലം സ്പൈസസ് പാർക്കിൽ തന്നെ നിലനിർത്തും . ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തേണ്ടതില്ല. കോവിഡിൻറെ സമ്പൂർണ്ണ വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ലേലം തമിഴ്നാട്ടിലേക്ക് മാറ്റണം എന്നത് അംഗീകരിക്കാനാവാത്ത വാദമാണ്. ഇക്കാര്യം പരിഗണനയിൽ പോലും ഇല്ലെന്ന് ബോർഡ് ചെയർമാനുമായി ഫോണിൽ സംസാരിച്ച് ഉറപ്പു വരുത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുമുള്ള ലേലത്തിൽ പങ്കെടുക്കേണ്ടവർക്ക് പുറ്റടിയിൽ എത്തി ചേരുന്നതിനുള്ള സുഗമമായ സൗകര്യങ്ങൾ ഏർപ്പെടുത്തണം. ഇക്കാര്യത്തിൽ സ്പൈസസ് ബോർഡും, ഇടുക്കി, തേനി ജില്ലാ ഭരണകൂടവും യോജിച്ച് പ്രവർത്തിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് ബോർഡ് ചെയർമാനും, 2 ജില്ലാ കളക്ടർമാർക്കും കത്തു നൽകിയിട്ടുണ്ട്.
ഏലം വിലയിടിവ് പ്രത്യേകമായി പരിഗണിച്ച്, ഹൈറേഞ്ച് മേഖലയുടെ സമ്പൂർണ്ണമായ സാമ്പത്തിക തകർച്ചക്ക് കാരണമാകുന്ന പ്രശ്നമെന്ന നിലയിൽ അടിയന്തിരമായി കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിന് കത്തുനൽകി. കോവിഡിൻറെ പ്രത്യേക പശ്ചാത്തലത്തിൽ ഏറ്റവും കുറഞ്ഞത് 2000 രൂപ ഉറപ്പു വരുത്തി താങ്ങുവില പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു.