6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

70% ഇന്ത്യക്കാരുടെയും നിയന്ത്രണം ഇൻഫ്ലുവൻസറുടെ കയ്യിൽ; സാധനം വാങ്ങുന്നത് ഇത്തരത്തിൽ



ന്യൂഡല്‍ഹി: സോഷ്യൽ മീഡിയയുടെ വളർച്ചയോടെ ഇൻഫ്ലുവൻസർമാരുടെ എണ്ണവും വർദ്ധിച്ചു. വിവിധ ഉൽപ്പന്നങ്ങളുമായി ഇൻഫ്ലുവൻസർമാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. അടുത്തിടെ പുറത്തിറങ്ങിയ ‘ഇൻഫ്ളുവൻസർ ട്രസ്റ്റ് സർവേ’ റിപ്പോർട്ട് അനുസരിച്ച്, 70 ശതമാനം ഇന്ത്യക്കാരും സാധനം വാങ്ങുന്നത് ഇത്തരത്തിലാണ്. അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (എഎസ്സിഐ) പറയുന്നതനുസരിച്ച്, ഏത് ഉൽപ്പന്നം വാങ്ങണം എന്നതിനെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ തീരുമാനങ്ങളിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിന് വലിയ സ്വാധീനമുണ്ട്. 

18 വയസിന് മുകളിലുള്ള 820 പേരാണ് സർവ്വേയിൽ പങ്കെടുത്തത്. പ്രതികരിച്ചവരിൽ 79 ശതമാനം പേരും ഇൻഫ്ലുവൻസറെ വിശ്വസിക്കുന്നുവെന്ന് അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ പറഞ്ഞു. ഇവരിൽ മുപ്പത് ശതമാനം പേർ ഇൻഫ്ലുവൻസർമാരെ പൂർണ്ണമായി വിശ്വസിച്ചാണ് സാധനങ്ങൾ വാങ്ങുന്നത്.

അതേസമയം 49 ശതമാനം പേർ ഒരു പരിധിവരെ വിശ്വസിക്കുന്നുവെന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, സർവേയിൽ പങ്കെടുത്തവരിൽ 90 ശതമാനം പേരും ഇൻഫ്ലുവൻസറിന്റെ സ്വാധീനത്താൽ കുറഞ്ഞത് ഒരു ഉൽപ്പന്നമെങ്കിലും വാങ്ങിയതായും റിപ്പോർട്ട് പറയുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!