പ്രധാന വാര്‍ത്തകള്‍
സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം 14 ന്
അഭ്യസ്തവിദ്യരും തൊഴില്‍ അന്വേഷകരുമായ സ്ത്രീകളെ തൊഴില്‍ സജ്ജരാക്കുവാന്‍ കുടുംബശ്രീയുമായി ചേര്‍ന്ന് നോളജ് എക്കണോമി മിഷന് ആവിഷ്ക്കരിച്ചിരിക്കുന്ന പദ്ധതിയായ തൊഴില്‍ അരങ്ങത്തേക്ക് ഫെബ്രുവരി 14 ന് രാവിലെ 8 മണിമുതല്‍ കട്ടപ്പന ഗവണ്മെന്റ് കോളജില്‍ നടക്കും.
കുടുംബശ്രീയുമായി സഹകരിച്ച് നോളജ്എക്കണോമി മിഷന് നടത്തിയ സര്‍വ്വേയില്‍ സംസ്ഥാനത്ത് 58 ലക്ഷം തൊഴില്‍ രഹിതരായ ആളുകള്‍ ഉണ്ടെന്നും അതില്‍ 53% സ്ത്രീകള്‍ ആണെന്നും കണ്ടെത്തിയിരുന്നു. തൊഴില്‍ അരങ്ങത്തേക്ക് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ലോക വനിതാദിനമായ മാര്‍ച്ച് 8-ന് മുമ്പായി പരമാവധി സ്ത്രീകള്‍ക്ക് പരിശീലനം നല്കി തൊഴില്‍ ലഭ്യമാക്കുന്നതിനാണ് നോളജ് എക്കണോമി മിഷന് ലക്ഷ്യമിടുന്നത്.