previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയത് എറണാകുളത്തെ ‘ഓറിയോൺ’; ഉടമ മുൻ SFI നേതാവ്





ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ 7 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 30 വരെയാണ് കസ്റ്റഡി. കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. നിഖിലിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച പരിഗണിക്കും.

കേസിൽ SFI കായംകുളം മുൻ ഏരിയ പ്രസിഡന്റ് അബിൻ സി രാജ് രണ്ടാം പ്രതിയാണ്. എറണാകുളത്ത് അബിൻ സി രാജ് നടത്തുന്ന ഓറിയോൺ എന്ന സ്ഥാപനം വഴിയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്.

വ്യാജ സർട്ടിഫിക്കറ്റിന് പിന്നിൽ എസ്എഫ്ഐ മുൻ ഏരിയ പ്രസിഡന്റ് അബിൻ സി രാജാണെന്ന് നിഖിൽ തോമസ് നേരത്തേ മൊഴി നൽകിയിരുന്നു. അബിൻ രാജിന് 2020 ൽ 2 ലക്ഷം രൂപ കൈമാറിയെന്നുമായിരുന്നു നിഖിൽ തോമസിന്റെ മൊഴി. ഇപ്പോൾ വിദേശത്ത് അധ്യാപകനായി ജോലി നോക്കുകയാണെന്നും അബിൻ സി രാജ്. നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അബിനെ കേസിൽ രണ്ടാം പ്രതിയാക്കിയത്.
കലിംഗ യൂണിവേഴ്‌സിറ്റിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും ഈ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും അബിൻ പറഞ്ഞതായാണ് നിഖിലിന്റെ മൊഴി. അതിനാലാണ് എംകോം പ്രവേശനത്തിന് ഇതേ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നും നിഖിൽ വ്യക്തമാക്കി.
പ്രാഥമിക ചോദ്യംചെയ്യലിലാണ് നിഖില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. നിഖിലിനെ എറണാകുളത്തും കലിംഗ, കേരള യൂണിവേഴ്സിറ്റികളിലും എത്തിച്ച് തെളിവെടുക്കും. ഇയാൾ ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലും പൊലീസ് അന്വേഷണം നടത്തും.

വെള്ളിയാഴ്ച രാത്രി വൈകി കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് നിഖിലിനെ പിടികൂടിയത്. ബസ്സിൽ തനിച്ചായിരുന്നു യാത്രയെന്നും കൈയിലെ പണം തീർന്നതു മൂലം കീഴടങ്ങാൻ തീരുമാനിച്ചുവെന്നുമാണ് നിഖിൽ പറഞ്ഞത്. കൊട്ടാരക്കരയിലെത്തി സാഹചര്യം നോക്കി കായംകുളത്ത് എത്താൻ ആയിരുന്നു തീരുമാനമെന്നും നിഖില്‍ തോമസ് പൊലീസിനെ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!