6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പരസ്യത്തിൽ ഇന്ത്യയുടെ ഭൂപടത്തിൽ ചവിട്ടി; അക്ഷയ് കുമാറിനെതിരെ രൂക്ഷ വിമർശനം



ബോളിവുഡ് താരം അക്ഷയ് കുമാറിനും അദ്ദേഹത്തിന്‍റെ പുതിയ പരസ്യത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. ഖത്തർ എയർവേയ്സിന് വേണ്ടി അഭിനയിച്ച പരസ്യമാണ് താരത്തെ കുഴപ്പത്തിലാക്കിയത്. പരസ്യത്തിൽ ഗ്ലോബിലെ ഇന്ത്യയുടെ ഭൂപടം വരുന്ന ഭാ​ഗത്ത് അക്ഷയ് കുമാർ ചവിട്ടിയതാണ് പ്രശ്നങ്ങൾക്ക് കാരണം.

കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാർ തന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഖത്തർ എയർവേയ്സിന്‍റെ പരസ്യം പോസ്റ്റ് ചെയ്തത്. നടിമാരായ ദിഷ പഠാണി, നോറ ഫത്തേഹി, മൗനി റോയ്, സോനം ബജ് വ എന്നിവരും പരസ്യത്തിൽ അഭിനയിക്കുന്നുണ്ട്. കറങ്ങുന്ന ഡിജിറ്റൽ ഗ്ലോബിന് മുകളിലൂടെ താരങ്ങൾ നടക്കുന്നതായാണ് പരസ്യം. ഇതിൽ അക്ഷയ് കുമാർ നടക്കുമ്പോൾ ഇന്ത്യയുടെ ഭൂപടത്തിൽ ചവിട്ടി എന്നതാണ് വിമർശനത്തിന് കാരണം.

ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ‘ഇന്ത്യയോട് അൽപമെങ്കിലും ബഹുമാനം കാണിക്കൂ’ എന്നായിരുന്നു ഒരാളുടെ കമന്‍റ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് എന്താണ് നേടാൻ കഴിയുന്നതെന്നും ഭൂപടത്തിന് മുകളിലൂടെ നടക്കാം എന്നത് ആരുടെ ആശയമാണെന്നും ചോദിച്ചവരുണ്ട്. ഖാൻമാരിൽ ആരെങ്കിലും ഇതുപോലെ ഷൂസ് ധരിച്ച് ഭൂപടത്തിന് മുകളിലൂടെ നടന്നിരുന്നുവെങ്കിൽ, അവർ ഇപ്പോൾ ബഹിഷ്കരിക്കപ്പെടുമായിരുന്നുവെന്നും ചിലർ പറഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!