പ്രധാന വാര്‍ത്തകള്‍
ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് കേരളത്തില്‍ 10 ജില്ലകളില്‍,ഏറ്റവും കൂടുതൽ കോട്ടയത്ത്

തിരുവനന്തപുരം: ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്‍റെ ഇന്ത്യന്‍ വേരിയന്‍റ് ബി വണ്‍ 617 കേരളത്തില്‍ 10 ജില്ലകളില്‍ കണ്ടെത്തി.ഏറ്റവും കൂടുതൽ കണ്ടെത്തിയത് കോട്ടയത്താണ്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാക്കാന്‍ പ്രാപ്തിയുള്ള ജനിതകമാറ്റ വൈറസ് സാന്നിധ്യം രൂക്ഷമായത് ഒരു മാസത്തിനിടെ. ഫെബ്രുവരിയില്‍ ലണ്ടനിലെ വൈറസ് വകഭേദം മാത്രമായിരുന്നു കേരളത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഒരു മാസത്തിനിപ്പുറം മാര്‍ച്ചില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ വകഭേദവും ആഫ്രിക്കന്‍ വകഭേദവും കണ്ടെത്തി.
കോവിഡ് രോഗികളില്‍ 3.8 ശതമാനംപേരിലാണ് അതിതീവ്ര വൈറസ് ഫെബ്രുവരിയില്‍ കണ്ടെത്തിയതെങ്കില്‍ മാര്‍ച്ചായപ്പോള്‍ ഇത് 40 ശതമാനമായി ഉയര്‍ന്നു. സംസ്ഥാനത്ത് പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ജനിതകമാറ്റ വൈറസ് സാന്നിധ്യമുണ്ടെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.