പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. ഉത്തരവുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ.
മരണാനന്തര ചടങ്ങുകളിൽ 20 പേർ മാത്രം, വിവാഹ ചടങ്ങുകൾക്ക് 50 പേർ മാത്രം, നിയന്ത്രണങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ആരാധന ആരാധനാലയങ്ങളിലും നിയന്ത്രണം, പള്ളികളിൽ പരമാവധി 50 പേർ. എല്ലാ സർക്കാർ ഓഫീസുകളിലും 50 ശതമാനം ജീവനക്കാർ മാത്രം, മാളുകളും സിനിമാ തീയേറ്ററുകളും തുറക്കില്ല. ബാറുകളും മദ്യവിൽപ്പനശാല കളും അടച്ചു. ആൾക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കണം. ക്ലാസുകൾ പൂർണമായും ഓൺലൈൻ മാത്രം, കടകൾ രാത്രി 7- 30 വരെ മാത്രം. ഹോട്ടലുകളിൽ ഒമ്പതു മണിവരെ പാഴ്സൽ സർവീസ് അനുവദിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികൾക്കായി കൺട്രോൾറൂം തുറക്കും. അതിഥി തൊഴിലാളികൾ ഇപ്പോൾ ഉള്ളിടത്ത് തന്നെ തുടരേണ്ടതാണ്.