പ്രധാന വാര്‍ത്തകള്‍
എറണാകുളത്ത് നാളെ മുതൽ കടുത്ത നിയന്ത്രണങ്ങൾ;കടകളും വാണിജ്യ സ്ഥാപനങ്ങളും രാവിലെ 7 മുതൽ വൈകിട്ട് 5 വരെ മാത്രം.ക്ലബ്ബുകൾ, ജീംനേഷ്യങ്ങൾ, അംമ്യൂസ്മെൻ്റ് പാർക്കുകൾ എന്നിവക്ക് വിലക്ക്


ജില്ലയിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം നാലായിരം കടന്നതോടെ എറണാകുളത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നാളെ മുതൽ അടുത്ത ഞായറാഴ്ച വരെയാണ് നിയന്ത്രണം.
നാളെ രാവിലെ രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രമേ കടകൾക്ക് പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. ഹോട്ടലുകൾ ബിവറേജസ് തുടങ്ങിയവയ്ക്ക് അഞ്ചുമണിക്ക് ശേഷം പാർസലുകൾ നൽകാം. ജിമ്മുകൾ, തിയറ്ററുകളും, പാർക്കുകളും എന്നിവ അടച്ചിടും. കല്യാണങ്ങൾക്ക് 30 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും മാത്രമേ അനുമതിയുള്ളു.
അഞ്ചുമണിക്ക് ശേഷം അനാവശ്യമായി ഇറങ്ങി നടക്കുന്നവർക്കെതിരെ കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിന് കേസെടുക്കാനും യോഗത്തിൽ തീരുമാനമായി.