6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന വുമൺസ് ക്ലബ്ബിന്റ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവുംജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു



കട്ടപ്പന വുമൺസ് ക്ലബ്ബിന്റ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. കട്ടപ്പന റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു.




5 വർഷമായി കട്ടപ്പനയിൽ പ്രവർത്തിക്കുന്ന സ്ത്രീ കളുടെ കൂട്ടായ്മയാണ് വുമൺസ് ക്ലബ് .
നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് ക്ലബ് ഇതിനോടകം ചെയ്തത് .

ഒരു വർഷം നീണ്ടു നിൽക്കുന്ന അമ്മയും കുഞ്ഞും ആശ്രയ പദ്ധതിക്കും തുടക്കം കുറിച്ചു.
മുൻ സെക്രട്ടറി ജിജി ജോസ് ക്ലബ്ബിന്റ് റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രസിഡൻറ് ആനി ജബരാജ് അധ്യക്ഷത വഹിച്ചു.

മുൻസിപ്പൽ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ യോഗം ഉദ്ഘാടനം ചെയ്ത സംസാരിച്ചു.


തുടർന്ന് ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.
പുതിയ പ്രസിഡൻറ് ആയി സെറിൻ ജിനോയി സ്ഥാനം ഏ റ്റു .


മുൻ സെക്രട്ടറി ജിജി ജോസ് രേഖകളും താക്കോലും പുതിയ സെക്രട്ടറി അജി ഫിലിപ്പിന് കൈമാറ്റം ചെയ്തു.
വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജാൻസി ബേബി അമ്മയും കുഞ്ഞും ആശ്രയ പദ്ധതിയുടെ ഉദ്ഘാടനം നടത്തി.


ഈ പദ്ധതിയുടെ ഭാഗമായി മൂന്ന് വിധവകളെയും രണ്ട് വിദ്യാർത്ഥികളെയും ഒരു വർഷത്തേക്ക് ക്ലബ്ബ് ഏറ്റെടുത്തതായി കമ്മറ്റി അംഗങ്ങൾ അറിയിച്ചു.
വി ക്ലബ് പ്രസിഡന്റ് മോനിഷ വിശാഖ്,ഭാരവാഹികളായ റെജി സിബി, അജി ഫിലിപ്പ്, മഞ്ചു ബിജു, ബിനു ബിജു, ജിജി ജോസ് , റ്റെസി തോമസ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് കലാപരിപാടികളും നടന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!