പ്രധാന വാര്‍ത്തകള്‍
ഇടുക്കിയിലെ കാട്ടാന ശല്യം ചര്‍ച്ച ചെയ്യാന്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും
ഇടുക്കിയിലെ കാട്ടാന ശല്യം ചര്‍ച്ച ചെയ്യാന്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും.ഇടുക്കി കളക്ട്രേറ്റില്‍ 10.30 നാണ് യോഗം ചേരുന്നത്. ജനവാസ മേഖലകളില്‍ ഭീതി പരത്തുന്ന ആനകളെ പിടികൂടി മാറ്റുന്ന കാര്യം പ്രധാന ചര്‍ച്ചയാകും.കാട്ടാന ശല്യം രൂക്ഷമായ ഇടങ്ങളില്‍ ഫെന്‍സിംഗ് സ്ഥാപിക്കുക,നഷ്ടപരിഹാരം വേഗത്തിലാക്കുക, തുടങ്ങിയവയും യോഗം ചര്‍ച്ച ചെയ്യും.
തുടര്‍ച്ചയായുണ്ടാകുന്ന കാട്ടാനയാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജനകീയ പ്രതിഷേധമുയര്‍ന്നതോടെയാണ് അടിയന്തിരമായി യോഗം ചേരാന്‍ തീരുമാനിച്ചത്. ജില്ലയില്‍ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിന് അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.