പ്രധാന വാര്‍ത്തകള്‍
ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ചൂടി നോവാക് ജോകോവിച്ച്; ഗ്രാൻഡ്സ്ലാം നേട്ടത്തിൽ നദാലിനൊപ്പം
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ലോക നാലാം നമ്പർ താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി സെർബിയൻ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ച്. ഇത് ജോക്കോവിച്ചിന്റെ പത്താമത് ഓസ്ട്രേലിയൻ ഓപ്പൺ സിംഗിൾസ് കിരീട നേട്ടമാണ്.
സ്കോർ: 6-3, 7-6, 7-6.
ഈ വിജയത്തോടെ തന്റെ 22-മത് ഗ്രാൻഡ്സ്ലാം കിരീടം നേടിയ ജോക്കോവിച്ച്, ഗ്രാൻഡ്സ്ലാം കിരീടവേട്ടയിൽ റാഫേൽ നദാലിനൊപ്പം എത്തി. ഈ വിജയത്തോടെ ലോക ഒന്നാം നമ്പർ ടെന്നീസ് താരം എന്ന സ്ഥാനവും ജോക്കോവിച്ച് തിരിച്ചു പിടിച്ചിരിക്കുകയാണ്.