Idukki വാര്‍ത്തകള്‍
സ്വരാജ് സെന്റ് പോൾസ് ദേവാലയ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

സ്വരാജ് സെന്റ് പോൾസ് ദേവാലയത്തിൽ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ദേവാലയ സ്ഥാപക വികാരിയും സയൺ സ്കൂൾ ചെയർമാനുമായ ഫാദർ ഇമ്മാനുവൽ കിഴക്കെത്തലക്കൽ ജൂബിലി തിരി തെളിച്ചു ഉദ്കാടനം ചെയ്തു.
ഇടവക വികാരി ഫാദർ കുര്യാക്കോസ് മൂഞ്ഞേലി ജൂബിലി പതാക ഉയർത്തി. ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ ജൂബിയോടനുബന്ധിച്ചു നടക്കും.
കൽത്തൊട്ടി, മേരികുളം കാഞ്ചിയാർ ഇടവകകൾ വിഭജിച്ച് 2001 ഡിസംബർ 25നാണ് സ്വരാജ് കേന്ദ്രമായി കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ സെന്റ് പോൾസ് ദേവാലയം സ്ഥാപിതമായത്. എംസിബിഎസ് വൈദികരുടെ നേതൃത്വത്തിലാണ് ഇടവകയിലെ ശുശ്രുഷകൾ നടക്കുന്നത്.
2026 ഡിസംബറിൽ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമാകും
















































































































