San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം; 56ൽ നിന്ന് 60 ആയി ഉയർത്തി



തിരുവനന്തപുരം: കേരള ഹൈക്കോടതിയിലെ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തി. 2013 ഏപ്രിൽ 1ന് ശേഷം സർവീസിൽ ചേർന്നവരുടെ പെൻഷൻ പ്രായം 56ൽ നിന്ന് 60 ആക്കി ഉയർത്തി. 2013 ഏപ്രിൽ ഒന്നിന് മുമ്പ് സർവീസിൽ ചേർന്നവരുടെ പെൻഷൻ പ്രായം 56 ആയി തന്നെ തുടരും.

കേരള ഹൈക്കോടതി സർവീസ് (ഡിറ്റർമിനേഷൻ ഓഫ് റിയട്ടർമെന്റ്) നിയമത്തിൽ ഭേദഗതി വരുത്തി കൊണ്ടാണ് പെൻഷൻ പ്രായം ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്. ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

പെൻഷൻ പ്രായപരിധി 58 ആക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. പെൻഷൻ പ്രായം ഉയർത്താൻ ജഡ്ജിമാരുടെ പാനൽ ശുപാർശ ചെയ്തതിനെ തുടർന്നായിരുന്നു ഇത്. 










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!