റിട്ട. എസ് ഐ ഷാജഹാൻ നടത്തുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ സൈക്കിൾ യാത്രക്ക് കട്ടപ്പന പോലീസ് സ്വീകരണം നൽകി

റിട്ടയേട് എസ് ഐ ഷാജഹാൻ നടത്തുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ സൈക്കിൾ യാത്രക്ക് കട്ടപ്പന പോലീസ് സ്വീകരണം നൽകി.
കേരളത്തിലെ 14 ജില്ലകളിലും സഞ്ചരിച്ച് യാത്ര കൊല്ലത്ത് സമാപിക്കും.
31/5/2025 ൽ ആണ് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ Sl ആയാ ഷാജഹാൻ സർവ്വീസിൽ നിന്ന് വിരമിച്ചത്.
സ്കൂൾ പ്രോട്ടഷൻ ഗ്രൂപ്പ്
(SPG)നോഡൽ ഓഫീസറായി ദീർഘകാലം ജോലി ചെയ്തിരുന്ന ഷാജഹാന് വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങളെക്കുറിച്ച് വ്യക്തമായി അറിയാവായിരുന്നു.
അന്ന് മുതൽ ബോധവത്ക്കരണ ക്ലാസുകൾ നൽകുന്നതിൽ ഷാജഹാൻ ശ്രദ്ധ പുലർത്തിയിരുന്നു.
സർവ്വീസിൽ നിന്ന് വിരമിച്ച അന്ന് തന്നെ കൊല്ലത്തു നിന്നും ആരംഭിച്ച ലഹരിവിരുദ്ധ ബോധവത്ക്കരണ സൈക്കിൾ യാത്ര ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
കൊല്ലം, കൊട്ടാരക്കര,എറണാകുളം, കാസർകോട്, വയനാട്, പാലക്കാട്, ഇടുക്കി, കോട്ടയം, പുനലൂർ ,തിരുവനന്തപുരം എന്നിവടങ്ങളിലൂടെ സഞ്ചരിച്ച് കൊല്ലത്ത് സമാപിക്കും.
കട്ടപ്പനയിൽ എത്തിയ യാത്രക്ക് കട്ടപ്പന പോലീസ് സ്വീകരണം നൽകി.
കട്ടപ്പന CI റ്റി .സി മുരുകാൻ ഉദ്ഘാടനം ചെയ്തു.
സബ് ഇൻസ്പെക്ടർ
എബി ജോർജ്ജ് ,
കേരളാ പോലീസ് അസ്സോസിയേഷൻ ജില്ലാ പ്രസിഡൻ്റ്
അനീഷ് കുമാർ. എസ്,
SI മാരായ മനോജ് കുമാർ C D ,
സിബി തോമസ്, ASI വിനോദ് കുമാർ PG, പോലീസുദ്യോഗസ്ഥരായ
ദിനൂപ് ഡൊമിനിക്ക് ,
അഖിലേഷ് സിയാദ്, മഞ്ചു CV,
സുനീഷ് കുമാർ PV എന്നിവർ പങ്കെടുത്തു









































































