Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്തൊഴിലവസരങ്ങൾനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

നെടുങ്കണ്ടം പോളിയില്‍ ലാറ്ററല്‍ എന്‍ട്രി അവസാനഘട്ട സ്‌പോട്ട് അഡ്മിഷന്‍



ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ (എല്‍ ഇ ടി) കോഴ്‌സിലേക്ക് നേരിട്ടുള്ള അവസാനഘട്ട സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് (11) മുതല്‍ 15 വരെ നടക്കും. കമ്പ്യൂട്ടര്‍ എന്ജിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്കാണ് അഡ്മിഷന്‍. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ഈ അവസരം വിനിയോഗിക്കാം.മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളോടെ പ്ലസ്ടു അഥവാ വിഎച്ച്എസ്ഇ 50 ശതമാനം മാര്‍ക്കോടെ പാസായ വിദ്യാര്‍ഥികള്‍ക്കും 50 ശതമാനം മൊത്തം മാര്‍ക്കോടെ 2 വര്‍ഷ ഐടിഐ, കെജിസിഇ പാസായ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആണ് റാങ്ക് നിര്‍ണയം.പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അന്നേ ദിവസം അസല്‍ സര്‍ട്ടിഫിക്കറ്റുകളമായി രക്ഷകര്‍ത്താവിനോടൊപ്പം സ്ഥാപനത്തില്‍ എത്തി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍:04868234082, 7902583454, 9747963544, വെബ്സൈറ്റ്: www.polyadmission.org









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!