പ്രധാന വാര്‍ത്തകള്‍
സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ മകൻ, ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ചു മരിച്ചു.

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവർത്തകനുമായ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു. 30 വയസായിരുന്നു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ രാവിലെ 5.30ഓടെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു. മുൻപ് ന്യൂസ് 18ലും പ്രവർത്തിച്ചിരുന്നു. അമ്മ: ഇന്ദ്രാണി മസുംദാർ