കൂട്ടപരിശോധന ഇന്നും തുടരും, മരുന്നിന്റെ ലഭ്യതയനുസരിച്ച് വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കും
കോവിഡ് 19 രണ്ടാം തരംഗത്തില്‍ രോഗവ്യാപനം വര്‍ദ്ധിക്കുമ്പോള്‍ കൂട്ടപരിശോധനയിലൂടെയും മരുന്നിന്റെ ലഭ്യതയനുസരിച്ച് വാക്സിനേഷന്റെ എണ്ണം വര്‍ദ്ധിപ്പിച്ചും ഗതിവേഗം പിടിച്ചു നിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ജില്ലാ ഭരണകൂടം. റവന്യു, ആരോഗ്യ, പോലീസ്, പഞ്ചായത്ത് വകുപ്പുകള്‍ സംയുക്തമായി ജില്ലാ അതിര്‍ത്തി ചെക്പോസ്ററുകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അവശ്യ യാത്രകള്‍ അനുവദിച്ചും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകള്‍ നിയന്ത്രിച്ചും തൊഴില്‍ തടസമുണ്ടാകാതിരിക്കാന്‍ പോലീസ് പ്രത്യേകം ശ്രദ്ധിക്കുന്നു. സാമൂഹ്യ അകലം പാലിക്കുന്നതിനും ശുചിത്വബോധം സൃഷ്ടിക്കുന്നതിനും വലിയ പ്രാധാന്യമാണ് ബോധവല്‍ക്കരണത്തിലൂടെ നല്‍കിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന വാക്സിനേഷന്‍, രോഗ വ്യാപനത്തെ കുറയ്ക്കുമെന്നാണ് പ്രതീക്ഷ. കൂട്ടപരിശോധനയിലൂടെ രോഗ സാധ്യതാ മേഖല കണ്ടെത്താനും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് വ്യാപനം നിയന്ത്രിക്കാനുമാണ് ലക്ഷ്യം.
വാക്സിന്‍ സ്വീകരിച്ചവര്‍ ആകെ(ജനുവരി 16- ഏപ്രില്‍ 20) 1,80,957
കോവിഷീല്‍ഡ്- 1,74,728, കോവാക്സിന്‍-6229
60 വയസിനു മുകളി ല്‍ വാക്സിന്‍ സ്വീകരിച്ചവര്‍(ജനുവരി 16- ഏപ്രില്‍ 20 വരെ) – 82,202
45-59 പ്രായപരിധിയില്‍ വാക്സിന്‍ സ്വീകരിച്ചവര്‍(ജനുവരി 16- ഏപ്രില്‍ 20 വരെ) – 48,802
ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍-18,948
ഫ്രന്റ് ലൈന്‍ വര്‍ക്കര്‍-24776
വാക്സിന്‍ സ്റ്റോക്ക്-(20/04/2021) 21,800
കോവിഡ് പരിശോധനകള്‍ ആകെ( ഏപ്രില്‍ 1 മുതല്‍ 20 വരെ)- 43,398
ആകെ പോസിറ്റീവ്-5,291
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്- 12.2. എല്ലാ ബ്ലോക്കുകളിലും ടെസ്റ്റിംഗ് ക്യമ്പുകള്‍ നടക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.