2023-ലെ ലോകത്തെ മികച്ച ഭക്ഷണ നഗരങ്ങളില്‍ ഒന്നാകാൻ കൊല്‍ക്കത്തയും
കൊൽക്കത്ത: അതുല്യമായ സംസ്കാരം കൊണ്ട് ലോകമെമ്പാടും ശ്രദ്ധ നേടിയ ഒരു ഇന്ത്യൻ നഗരമാണ് കൊൽക്കത്ത. ഈ അതുല്യമായ സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ അവിടെ നിന്നുള്ള പ്രത്യേക വിഭവങ്ങളും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. വഴിയോരക്കച്ചവടം തകർത്ത് നടക്കുന്ന ഒരു സ്ഥലം കൂടിയാണ് കൊൽക്കത്ത. രുചിയുടെ ലോകത്തിന് കൊൽക്കത്ത നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.
2023-ൽ ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണ നഗരങ്ങളിലൊന്നായി മാറാൻ സാധ്യതയുള്ള നഗരങ്ങളുടെ പട്ടികയിൽ കൊൽക്കത്ത ഇടം നേടി. അന്താരാഷ്ട്ര ഭക്ഷ്യ വെബ് സൈറ്റായ ‘ഈറ്റർ’ ആണ് പട്ടിക പ്രസിദ്ധീകരിച്ചത്. ലോകമെമ്പാടുമുള്ള 11 പ്രധാന ഭക്ഷ്യ നഗരങ്ങളുടെ പട്ടികയാണ് ‘ഈറ്റർ’ തയ്യാറാക്കിയിരിക്കുന്നത്.
2023 ൽ ഈ നഗരങ്ങൾ മികച്ച ഭക്ഷണ കേന്ദ്രങ്ങളായി മാറാനുള്ള സാധ്യതകൾ വെബ്സൈറ്റ് ചൂണ്ടിക്കാണിക്കുന്നു. വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റി, ഫിലിപ്പീൻസിലെ മനില, ഇറ്റലിയിലെ സാര്‍ദിന എന്നിവയും പട്ടികയിൽ ഉൾപ്പെടുന്നു.