6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

തുർക്കി ഭൂചലന പരമ്പര; മരണം 4,800, 8 മടങ്ങ് വരെ ഉയർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന



അങ്കാറ: തുടർച്ചയായ ഭൂകമ്പങ്ങളുടെ ആഘാതത്തിൽ വലഞ്ഞ് തുർക്കിയും സിറിയയും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 4,800 കടന്നു. മരണസംഖ്യ എട്ട് മടങ്ങ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് സഹായത്തിനായി ഉയരുന്ന നിലവിളി ആരെയും വേദനിപ്പിക്കുന്നതാണ്. ഉറ്റവരെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടവരുടെ തേങ്ങലുകൾ പാറപോലെ ഉറച്ച ഹൃദയങ്ങളെപ്പോലും കരയിപ്പിക്കും. രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലുടനീളം ഹൃദയഭേദകമായ കാഴ്ചകളാണ്. 

മരണസംഖ്യ എട്ടിരട്ടിയായി ഉയരുമെന്ന ആശങ്കയിലാണ് ലോകാരോഗ്യ സംഘടന. കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കനത്ത മഞ്ഞുവീഴ്ചയും മഴയും തണുപ്പും രക്ഷാപ്രവർത്തനത്തെ മന്ദഗതിയിലാക്കുകയാണ്. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങളുടെ തകർച്ചയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!