ബോബിയില്ലാതെ റോസ് ഗാര്ഡന്
ഇടുക്കി : ഹൈറേഞ്ചിന്റെ തണുപ്പ് തേടിയെത്തുന്നവരെ പുഞ്ചിരിയോടെ വരവേറ്റിരുന്ന ബോബി ഇനി ഇല്ലെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുകയാണ് പീരുമേട്ടുകാര്‍. മാധ്യമ രംഗത്തും ടൂറിസം രംഗത്തും ശ്രദ്ധ പതിപ്പിച്ച പാലയ്ക്കല്‍ ബോബി മാത്യു (49)വാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയത്. കോവിഡിന് പിന്നാലെ ന്യൂമോണിയയും പിടിപെട്ടതോടെ നില വഷളാകുകയായിരുന്നു. മരങ്ങാട്ടുപള്ളിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ലേബര്‍ ഇന്ത്യ ഗ്രൂപ്പിന്റെ സപ്ലിമെന്റ് എന്ന പത്രത്തില്‍ നിന്നാണ് ബോബി മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് സൂര്യ ടി.വിയുടെ ഇടുക്കി ജില്ലാ ലേഖകനായി ചുമതലയേറ്റതോടെ പീരുമേട് റോസ് ഗാര്‍ഡനില്‍ പിതാവിനൊപ്പം താമസമാക്കി. പിന്നീട് സൂര്യ ടി.വി വാര്‍ത്ത നിര്‍ത്തിയതോടെ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ചെങ്കിലും റോസ് ഗാര്‍ഡനില്‍ ബോബി സജീവമായിരുന്നു. മാധ്യമ പ്രവര്‍ത്തകരുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്ന ബോബിയുടെ റോസ് ഗാര്‍ഡനായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ പ്രവര്‍ത്തന സ്ഥലം. രാഷ്ര്ടീയക്കാരും സിനിമാ പ്രവര്‍ത്തകരും അടക്കം നിരവധി പേരാണ് ബോബിയുടെ നിറഞ്ഞ ചിരിയോടെയുള്ള സ്വീകരണം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നത്. ഓരോ തെരഞ്ഞെടുപ്പു സമയത്തും, പ്രാരംഭ ചര്‍ച്ച മുതല്‍ സ്ഥാനാര്‍ഥി നിര്‍ണയം വരെ നടക്കുന്നതും റോസ് ഗാര്‍ഡനില്‍ ആയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പു സമയത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഇവിടെ അതിഥിയായെത്തി. പ്രദേശവാസികള്‍ക്ക് സ്നേഹിതന് മാത്രമായിരുന്നില്ല എല്ലാവരോടും സൗമ്യമായി പെരുമാറുന്ന പ്രചോദനം നല്കുന്ന വ്യക്തികൂടിയായിരുന്നു ബോബി.