Idukki വാര്‍ത്തകള്‍
സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ഞാർ – പുള്ളിക്കാനം റോഡിന് 34 കോടി രൂപ അനുവദിച്ചു

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ (CRIF ) സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ഞാർ – പുള്ളിക്കാനം റോഡിന് 34 കോടി രൂപ അനുവദിച്ചു.
നേരത്തേ നൽകിയ പ്രൊപ്പോസലിൽ കേരളത്തിലാകെ അനുവദിച്ച പദ്ധതികളിൽ ടൂറിസം പ്രാധാന്യം കണക്കിലെടുത്ത് ആണ് പ്രസ്തുത റോഡിന് പരിഗണന നൽകിയത്. വാഗമണ്ണിലേക്ക് തൊടുപുഴ ഭാഗത്ത് നിന്നും ഏറ്റവും കൂടുതൽ ആളുകൾക്ക് എത്താനുളള എളുപ്പ വഴിയാണ് കാഞ്ഞാർ- പുള്ളിക്കാനം. ഇപ്പോൾ മേജർ ഡിസ്ട്രിക്ട് റോഡ് എന്ന ഗണത്തിൽ 17.5 കി.മീറ്റർ ദൂരമുള്ള റോഡിൽ ദേശീയപാത മാനദണ്ഡങ്ങൾ അനുസരിച്ച് BM & BC നിലവാരത്തിൽ ആണ് നിർമാണം നടക്കുകയെന്നും ഡീൻ കുര്യാക്കോസ് അറിയിച്ചു.









































































