പ്രധാന വാര്‍ത്തകള്‍
ഡിസംബർ മാസത്തെ റേഷൻ വിതരണം ജനുവരി 5 വരെ നീട്ടിയത് പിൻവലിച്ചു
തിരുവനന്തപുരം: ഡിസംബറിലെ സാധാരണ റേഷൻ വിതരണം ജനുവരി അഞ്ച് വരെ നീട്ടിയത് സർക്കാർ പിൻവലിച്ചു. ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്നത്തോടെ അവസാനിപ്പിക്കുമെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.
റേഷൻ വിതരണത്തിൽ കേന്ദ്ര സർക്കാർ പുതുക്കിയ പദ്ധതി അവതരിപ്പിച്ച സാഹചര്യത്തിലാണ് ഡിസംബർ മാസത്തെ സാധാരണ റേഷൻ വിതരണം നീട്ടുന്നത് പിൻവലിക്കേണ്ടി വന്നതെന്ന് മന്ത്രി പറഞ്ഞു. റേഷൻ കടകൾക്ക് നാളെ അവധിയാണ്.
അതേസമയം, ഡിസംബർ മാസത്തെ കേന്ദ്രസർക്കാരിന്റെ പി.എം.ജി.കെ.വൈ വിഹിതം വാങ്ങാൻ കഴിയാത്തവർക്ക് ജനുവരി 10 വരെ വാങ്ങാൻ അവസരം നൽകും. ഇതിന്റെ സാങ്കേതികത കാര്യങ്ങൾ പൂർത്തിയാക്കാനാണ് നാളെ അവധി പ്രഖ്യാപിച്ചത്.