Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

അമ്മയുടെ വേര്‍പാടിനിടയിലും ഔദ്യോഗിക ജീവിതത്തില്‍ കര്‍ത്തവ്യനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി



കൊല്‍ക്കത്ത: അമ്മയുടെ വേര്‍പാടിനിടയിലും ഔദ്യോഗിക ജീവിതത്തില്‍ കര്‍ത്തവ്യനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ആദ്യത്തെ വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി ബംഗാളിലെ ചടങ്ങുകളില്‍ പങ്കെടുത്തത്.

ഹൗറയെയും ന്യൂ ജല്‍പായ്ഗുരിയെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ്, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

7.45 മണിക്കൂര്‍ കൊണ്ട് 564 കിലോമീറ്റര്‍ ദൂരം പിന്നിടുന്ന ബ്ലൂ ആന്‍ഡ് വൈറ്റ് ട്രെയിന്‍ റൂട്ടിലെ മറ്റ് ട്രെയിനുകളെ അപേക്ഷിച്ച്‌ മൂന്ന് മണിക്കൂര്‍ യാത്രാ സമയം ലാഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ബര്‍സോയ്, മാള്‍ഡ, ബോള്‍പൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് സ്റ്റോപ്പുകളുണ്ടാകും.പ്രധാനമന്ത്രിയുടെ അമ്മയുടെ മരണത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുശോചനമറിയിച്ചു. ”ഇന്ന് ദുഃഖകരമായ ദിവസമാണ്. ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ പ്രവൃത്തിയിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും നിങ്ങളുടെ അമ്മയെ സ്‌നേഹിക്കാന്‍ ദൈവം നിങ്ങള്‍ക്ക് ശക്തി നല്‍കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ”- മമതാ ബാനര്‍ജി പറഞ്ഞു.

മാതാവിന്റെ വിയോഗവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. പിന്നാലെ വിലാപയാത്രയായി കനത്ത സുരക്ഷയോടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോകുകയും ഒന്‍പതരയോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാവുകയും ചെയ്തു.

തങ്ങളുടെ മാതാവിന്റെ വിയോഗവാര്‍ത്തയില്‍ അനുശോചിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്തവര്‍ക്ക് കുടുംബം നന്ദിയിറയിച്ചു. മാതാവിന്റെ ആത്മശാന്തിക്കായി എല്ലാവരുടേയും പ്രാര്‍ത്ഥനയുണ്ടാവണമെന്നും കുടുംബം അഭ്യര്‍ത്ഥിച്ചു.

രാഹുല്‍ ഗാന്ധി അടക്കം പ്രമുഖ ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഗവര്‍ണര്‍മാരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഹീരാബെന്നിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. ഗാന്ധിനഗറിലെ നയ്‌സന്‍ ഗ്രാമത്തില്‍ പ്രധാനമന്ത്രിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിയോടൊപ്പമാണ് ഹീരാ ബെന്‍ കഴിഞ്ഞിരുന്നത്. തിരക്കുകള്‍ക്കിടയിലും ഗ്രാമത്തിലെത്തി അമ്മയെ കാണാന്‍ മോദി സമയം കണ്ടെത്തുമായിരുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!