പ്രധാന വാര്‍ത്തകള്‍
സ്ത്രീസുരക്ഷാ സന്ദേശവുമായി എത്തിയ സഞ്ചാരിക്ക് സുരക്ഷ ഒരുക്കി ആലപ്പുഴ കളക്ടര്‍
ആലപ്പുഴ: ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന സന്ദേശം ലോകത്തിന് മുന്നിൽ എത്തിക്കാൻ സൈക്കിളിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്യുന്ന യുവതിക്ക് സുരക്ഷ ഒരുക്കി ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ. മധ്യപ്രദേശിൽ നിന്നുള്ള 24 കാരിയായ അത്ലറ്റ് ആശാ മാളവ്യയ്ക്കാണ് കേരളത്തിലെ യാത്രയ്ക്കിടെ ആലപ്പുഴ ജില്ലാ കളക്ടർ രാത്രി താമസത്തിനും ഭക്ഷണത്തിനും സൗകര്യമൊരുക്കിയത്.
സൈക്കിൾ യാത്രയ്ക്കിടെ, രാത്രി താമസത്തിനും ഭക്ഷണത്തിനുമായി ആശ മറ്റൊരു ജില്ലയിലെ അധികാരികളെ സമീപിച്ചെങ്കിലും അവർ കൈയൊഴിഞ്ഞു. തുടർന്ന് അർദ്ധരാത്രിയിൽ ആലപ്പുഴയിലേക്ക് സൈക്കിൾ ചവിട്ടിയ ആശയ്ക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കിയത് കളക്ടറാണ്.
‘സ്ത്രീ സുരക്ഷ സ്ത്രീ ശാക്തീകരണം’ എന്ന മുദ്രാവാക്യമുയർത്തി ഒറ്റയ്ക്ക് യാത്ര ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മധ്യപ്രദേശ് സർക്കാരിന്റെ പിന്തുണയോടെ ആശ യാത്ര ആരംഭിച്ചത്.
















































































































