താലിബാന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ആണ്‍കുട്ടികളുടെ ക്ലാസ് ബഹിഷ്കരണം
![](/wp-content/uploads/2024/01/Banner-min-1.jpg)
അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് കോളേജ് വിദ്യാഭ്യാസം നിരോധിക്കാനുള്ള താലിബാന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ക്ലാസുകൾ ബഹിഷ്കരിച്ച് നിരവധി ആൺകുട്ടികൾ. ഉന്നതവിദ്യാഭ്യാസത്തിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നതിനെതിരെ അഫ്ഗാൻ കാമ്പസുകളിൽ ആൺകുട്ടികൾ നടത്തിയ പ്രതിഷേധങ്ങൾ മാധ്യമങ്ങൾ ഇതിനോടകം ഏറ്റെടുത്തു.
സ്ത്രീകൾക്ക് സർവകലാശാലാ വിദ്യാഭ്യാസം നിരോധിച്ച് അഫ്ഗാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ബുധനാഴ്ചയാണ് പുറത്തുവന്നത്. കാമ്പസുകളിൽ വന്ന പല വിദ്യാർത്ഥിനികളും ഇതുമൂലം ക്ലാസിൽ പ്രവേശിക്കാൻ കഴിയാതെ മടങ്ങിപ്പോയി. ഇതിനെതിരെ അഫ്ഗാനിസ്ഥാനിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തീരുമാനം പിൻവലിക്കണമെന്ന് അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങൾ താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎൻ പോലും ഈ വിഷയത്തിൽ താലിബാനു മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.