6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പുതുവ‍ര്‍ഷത്തില്‍ പുറത്തിറങ്ങുക ഇലക്‌ട്രിക് ബസുകള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പുതിയ കെ.എസ്.ആര്‍.ടി.സി.ബസുകള്‍



തിരുവനന്തപുരം: പുതുവ‍ര്‍ഷത്തില്‍ പുറത്തിറങ്ങുക ഇലക്‌ട്രിക് ബസുകള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പുതിയ കെ.എസ്.ആര്‍.ടി.സി.ബസുകള്‍.

ഇതിന്റെ ടെണ്ടര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.
‌‌‍
2022ല്‍ കോവിഡില്‍ നിന്ന് കരകയറി വരുന്നതിനിടെ ഡീസല്‍ പ്രതിസന്ധി കെ.എസ്.ആര്‍.ടിസിക്ക് തിരിച്ചടിയായിരുന്നു.12 വര്‍ഷത്തിനു ശേഷം ശമ്ബള പരിഷ്‌ക്കരണം യാഥാര്‍ത്ഥ്യമായെങ്കിലും ശമ്ബളം സമയത്ത് കൊടുക്കാനാകാതെ ജീവനക്കാരുടെ സമരവും പണിമുടക്കും നേരിടേണ്ടി വന്നു. പ്രതിസന്ധിക്കള്‍ മറികടക്കാന്‍ ദീ‍‍ര്‍ഘദൂര സര്‍വീസിനുള്ള സ്വിഫ്റ്റ് കമ്ബനിയും ഗ്രാമവണ്ടി സര്‍വീസുക്കള്‍ തുടങ്ങാനായതും നേട്ടമായി.

രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആര്‍.ടി.സി. പുതുവര്‍ഷത്തില്‍ പുത്തന്‍ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്നത്. 2023ല്‍ കിഫ്ബി ഫണ്ടിലൂടെ 614 ഇലക്‌ട്രിക് ബസുള്‍പ്പെടെ 1783 ബസുകള്‍ വാങ്ങും. 120 ഇലക്‌ട്രിക് ബസുകള്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി വഴി തിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലറിനായി അടുത്ത നാലു മാസം കൊണ്ടെത്തും. ഈ വര്‍ഷം ജീവനക്കാരുടെ മോശം പെരുമാറ്റം കാരണമുണ്ടായ പ്രശ്‌നങ്ങള്‍ കെ.എസ്.ആര്‍.ടി.സിയെ പലപ്പോഴും പ്രശ്നത്തിലാക്കി. കെ.എസ്.ആര്‍.ടി.സി യിലെ കടുത്ത ശമ്ബള പ്രതിസന്ധി ഇതുവരെ അവസാനിച്ചിട്ടില്ല. ഡിസംബറിലെ ശമ്ബളം അടുത്ത മാസം അഞ്ചിന് കിട്ടുമോയെന്ന് ഉറപ്പിക്കാനുമായിട്ടില്ല.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!