San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

യു ഡി എഫ് എം.വി.ഐ.പി.ഓഫീസ് മാർച്ച് നടത്തും.



ജനവാസ മേഖലകളിലെ 130 ഏക്കർ ഭൂമി വനം വകുപ്പിന് വിട്ട് നൽകുന്നതിൽ പ്രതിഷേധിച്ച് യു ഡി എഫ് നേതൃത്വത്തിൽ ഡിസം 24 ന് മുട്ടം എം.വി.ഐ.പി ഓഫീസ് മാർച്ച് നടത്തും.
മലങ്കര പദ്ധതിക്ക് വിലനൽകി വാങ്ങിയ ഭൂമി വനം വകുപ്പിന് നൽകി ജനങ്ങളെ ദ്രോഹിക്കുന്നതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തുന്നത്. മുട്ടം ടൂറിസം പദ്ധതി എന്നന്നേക്കുമായി നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകാൻ പോകുന്നത്. സമീപ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾ, നൂറുകണക്കിന് കിണർ കുടിവെള്ളം, റോഡുകൾ, കുളിക്കടവുകൾ എന്നിവ മുടങ്ങുന്നതിനോ, നിലവിലുള്ളത് പുനർ നിർമ്മിക്കുന്നതിനോ, പുതിയവ നിർമ്മിക്കുന്നതിനോ കഴിയാത്ത സാഹചര്യം സംജാതമാകും വനം വകുപ്പ് ഏറ്റെടുക്കുന്നതിലൂടെ.
മലയോര ജില്ലകൾ ബഫർ സോൺ വിഷയത്തിൽ ആശങ്കയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് മുട്ടം, കുടയത്തൂർ, അറക്കുളം, വെള്ളിയാമറ്റം, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളെ മുൾമുനയിലാക്കിയ തീരുമാനം സർക്കാർ ഉത്തരവിലൂടെ ഉണ്ടായത്.
ഇടമലയാർ പദ്ധതിക്ക് വനം ഭൂമി നൽകിയപ്പോൾ ജില്ലയിൽ തന്നെ ജനവാസമില്ലാത്ത നൂറുകണക്കിന് ഏക്കർഭൂമി വെറുതെ കിടക്കുന്നത് വനം വകുപ്പിന് നൽകാതെ ജനസാന്ദ്രതയേറിയ മേഖലയിലെ 130 ഏക്കർ ഭൂമി തന്നെ വിട്ടു നൽകണമെന്ന നിലപാടിനെതിരെയാണ് മാർച്ച് നടത്തുന്നതെന്ന് യു ഡി എഫ് നേതാക്കളായ എൻ.കെ ബിജു, കെ.കെ.മുരളീധരൻ, ബേബി വണ്ടനാനി, ഇമ്മാനുവൽ ചെറുവള്ളാത്ത്, (കോൺഗ്രസ്സ്) എം.മോനിച്ചൻ , അഗസ്റ്റിൻ കള്ളികാട്ട്, മാത്യു അഞ്ചാനി, തോമസ് മുണ്ടയ്ക്കപ്പടവിൽ (കേരള കോൺഗ്രസ്സ് ), എം.കെ സുധീർ ,അബ്ദുൾ അസീസ് (മുസ്ലിം ലീഗ്), ജോസ് ചുവപ്പുങ്കൽ (ജനതാദൾ)എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!