ദേവികുളം
ദേവികുളം സബ് കലക്ടറുടെ പേരിൽ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് വഴി പണം തട്ടാൻ ശ്രമം.
ഇടുക്കി ദേവികുളം സബ് കലക്ടറുടെ പേരിൽ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് വഴി പണം തട്ടാൻ ശ്രമം. ഇത് സംബന്ധിച്ച് സബ്കലക്ടർ എസ്.പ്രേംകൃഷ്ണ ഫെയ്സ്ബുക് അധികൃതർക്കും പൊലീസിനും സൈബർ സെല്ലിനും പരാതി നൽകി.
പ്രേംകൃഷ് എന്ന പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് പണം ആവശ്യപ്പെട്ട് സന്ദേശം എത്തിയത്. സബ് കലക്ടറുടെ സുഹൃത്തുക്കൾക്ക് അടക്കം വ്യാജ സന്ദേശമെത്തി. ഗൂഗിൾ പേ വഴി പണം ട്രാൻഫർ ചെയ്യാൻ ആവശ്യപ്പെട്ട് ഒരു മൊബൈൽ നമ്പറും ഇതോടൊപ്പം നൽകിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ചില സുഹൃത്തുക്കൾ സബ് കലക്ടറെ നേരിട്ട് ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. കലക്ടർ തന്നെയാണ് ഈ തട്ടിപ്പ് സംബന്ധിച്ച് ഒറിജിനൽ അക്കൗണ്ട് വഴി മുന്നറിയിപ്പ് നൽകിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് സൈബർ സെൽ അന്വേഷണം പുരോഗമിക്കുകയാണ്.