നാട്ടുവാര്‍ത്തകള്‍
ബസുകളില്‍ നിന്നുളള യാത്ര പാടില്ല
കോവിഡ് രോഗബാധിതര്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്വകാര്യ/കെ.എസ്ആര്‍ടിസി ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടു പോകാനുളള അനുമതി താല്ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബസ്സുകളിലെ യാത്രക്കാരുടെ നിന്നുളള യാത്ര ഇനിയൊരുത്തുരവുണ്ടാകുന്നതുവരെ പാടില്ലാത്തതാണ്. ഇതിനു വിരുദ്ധമായി സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ പെര്‍മിറ്റ് ലംഘനങ്ങള്‍ക്ക് നടപടി സ്വീകരിക്കുന്നതാണെന്ന് ആര്‍.ടി.ഒ അറിയിച്ചു.