Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം; ദർശന സമയം കൂട്ടി



തിരുവനന്തപുരം: ശബരിമലയിലെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടി. തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കുന്നതിന് പ്രതിദിന തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 90,000 പേർക്ക് ദർശനം അനുവദിക്കും. അതേസമയം, ദർശന സമയം ഒരു മണിക്കൂർ കൂടി വർദ്ധിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.

ഭക്തർക്കായി നിലയ്ക്കലിലേക്ക് വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ദേവസ്വം മന്ത്രിയുടെ പങ്കാളിത്തത്തോടെ നടപടിക്രമങ്ങൾ വിലയിരുത്താൻ എല്ലാ ആഴ്ചയും ഉന്നതതല യോഗം ചേരും. കൊവിഡ് കാലത്തെ എല്ലാ നിയന്ത്രണങ്ങളും നീക്കിയതിനാൽ ശബരിമലയിൽ ഇത്തവണ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, തിരക്ക് അനിയന്ത്രിതമാണ്. ഈ സാഹചര്യത്തിൽ തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാനും സുരക്ഷിതമായി മടങ്ങുന്നതിനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!