രക്തത്തിലും മജയിലും മാംസത്തിലും വര്‍ഗീയതയുള്ള പാര്‍ട്ടിയാണ് മുസ്ലിംലീഗെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍
തിരുവനന്തപുരം:രക്തത്തിലും മജയിലും മാംസത്തിലും വര്‍ഗീയതയുള്ള പാര്‍ട്ടിയാണ് മുസ്ലിംലീഗെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.ലീഗിനെ ഇടത്മുന്നണിയിലെടുക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്.ഷാബാനു കേസില്‍ എന്തായിരുന്നു ലീഗിന്റെ നിലപാടെന്ന് സിപിഎം മറക്കരുത്. അതേ നിലപാടാണ് ഇപ്പോഴും അവര്‍ക്കുള്ളത്. വിഭജന സമയത്ത് ഇന്ത്യാ വിരുദ്ധ സമീപനമാണ് അവര്‍ കൈക്കൊണ്ടത്. അവസരവാദപരമായ രാഷ്ട്രീയമാണ് സിപിഎമ്മിനുള്ളത്. കച്ചവട പാര്‍ട്ടിയും സംഘടിത മത ശക്തിയുമായ ലീഗിനെ മുന്നണിയിലെടുക്കുമ്ബോള്‍ ഭൂരിപക്ഷ സമുദായത്തോട് എന്ത് സന്ദേശമാണ് സിപിഎം നല്‍കുകയെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.ലീഗിന്റെ മുന്നണി പ്രവേശന കാര്യത്തില്‍ സിപിഐയില്‍ അടി തുടങ്ങി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സിപിഐയിലെ ഉന്നത നേതാവ് ലീഗിനെ പിന്തുണയ്ക്കുന്നു. ഇത് ഇവിടുത്തെ അടിസ്ഥാന ജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്. വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് ഇടതുപക്ഷം നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബിജെപി പ്രചരണം നടത്തുമെന്നും തിരുവനന്തപുരത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ അദ്ദേഹം പറഞ്ഞു.പിണറായി വിജയന്‍ സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് പ്രതിപക്ഷത്തിന്റെ സഹായത്തോടെയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയെ തടയാന്‍ ശ്രമിക്കുന്ന ഗവര്‍ണറുടെ നടപടിയെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.ഭരണഘടനയുടെ തത്വങ്ങള്‍ക്കെതിരായ ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനനിന്നും മാറ്റാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചതിനെ പ്രതിപക്ഷം പിന്തുണച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെ ചുവപ്പ് വത്ക്കരിക്കാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കത്തിന് പച്ചക്കൊടി കാണിക്കുകയാണ് പ്രതിപക്ഷം. മുസ്ലിംലീഗിന്റെ ഭീഷണിക്ക് വഴങ്ങിയാണ് കോണ്‍ഗ്രസിന്റെ ഈ യൂടേണ്‍. കോണ്‍ഗ്രസ് പൂര്‍ണമായും ലീഗിന് കീഴടങ്ങിയിരിക്കുന്നു. ലക്ഷക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങളെ സാധൂകരിക്കുകയാണ് ഇതുവഴി പ്രതിപക്ഷം ചെയ്യുന്നത്. ഇങ്ങനൊരു പ്രതിപക്ഷം കൊണ്ട് എന്ത് കാര്യമാണുള്ളതെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.
















































































































