Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ ഡിസംബര്‍ 18 മുതല്‍ 21 വരെ കണ്ണൂര്‍ നഗരത്തിലെ വിവിധ വേദികളില്‍ നടക്കും



കണ്ണൂര്‍: സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ ഡിസംബര്‍ 18 മുതല്‍ 21 വരെ കണ്ണൂര്‍ നഗരത്തിലെ വിവിധ വേദികളില്‍ നടക്കും.

18ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം യുവജനകാര്യ, പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മുഖ്യധാര കലോത്സവങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാത്ത യുവജനങ്ങള്‍ക്ക് മികച്ച അവസരമാണ് കേരളോത്സവങ്ങളെന്ന് മന്ത്രി പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം കേരളോത്സവത്തില്‍ ഉറപ്പാക്കണം. യുവ തലമുറ ലഹരി മാഫിയകളുടെ പിടിയില്‍പ്പെടുന്നതിന്റെ പ്രധാന കാരണം വെറുതെ ഇരിക്കുന്നതാണ്.

അവര്‍ സ്വയം ഒതുങ്ങിപ്പോകുന്നു. അതിനാല്‍ ഉത്സവങ്ങള്‍, കലോത്സവങ്ങള്‍ തുടങ്ങിയ ഒത്തുകൂടല്‍ ശക്തിപ്പെടുത്തി തെറ്റായ പ്രവണതകളുടെ പിടിയില്‍പ്പെടുന്നവരെ രക്ഷിക്കണം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവസരമായി കേരളോത്സവ പ്രചാരണ പരിപാടികളെ ഉപയോഗപ്പെടുത്തണം. മതത്തിന്റെയോ ജാതിയുടെയോ വേര്‍തിരിവില്ലാത്ത മതനിരപേക്ഷ ഉത്സവമായി ഇത് മാറ്റണമെന്നും മന്ത്രി പറഞ്ഞു.ആറ് വേദികളിലായി 59 ഇനങ്ങളിലാണ് കണ്ണൂരില്‍ കലാമത്സരങ്ങള്‍ നടക്കുക.

3000 ത്തിലേറെ പേര്‍ പങ്കെടുക്കും. ഡിസംബര്‍ 27 മുതല്‍ 30 വരെ കൊല്ലത്താണ് കേരളോത്സവത്തിന്റെ കായിക മത്സരങ്ങള്‍.ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ പി മോഹനന്‍, കെ വി സുമേഷ് എന്നിവര്‍ മുഖ്യാതിഥികളായി. ഭാരവാഹികളായി മുഖ്യമന്ത്രി പിണറായി വിജയന്‍ ( മുഖ്യ രക്ഷാധികാരി), പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ജില്ലയിലെ എം പിമാര്‍, എം എല്‍ എമാര്‍ (രക്ഷാധികാരികള്‍), മന്ത്രി പി എ മുഹമ്മദ് റിയാസ് ( ചെയര്‍മാന്‍), പി പി ദിവ്യ (വര്‍ക്കിങ്ങ് ചെയര്‍പേഴസണ്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു. വിവിധ ഉപസമിതികളെയും തെരഞ്ഞെടുത്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!