താലൂക്കുകള്‍നാട്ടുവാര്‍ത്തകള്‍
പ്രത്യാശയുടെ സന്ദേശവുമായിവിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു;ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു
കട്ടപ്പന: പ്രത്യാശയുടെ സന്ദേശവുമായി ക്രൈസ്തവർ ഈസ്റ്റർ ആഘോഷിച്ചു. കുരിശു മരണത്തിന് ശേഷം മൂന്നാം നാൾ യേശുക്രിസ്തു കല്ലറയിൽ നിന്ന് ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മയാണ് ഈസ്‌റ്റർ.അൻമ്പത് ദിവസത്തെ നോമ്പാചരണത്തിന് ശേഷമാണ് ക്രൈസ്‌തവ വിശ്വാസികൾ ഈസ്‌റ്റർ ആഘോഷിച്ചത്. ദേവാലയങ്ങളിൽ പാതിരാകുർബാനയും ഈസ്റ്റർ കർമങ്ങളും നടന്നു.കട്ടപ്പന സെന്റ് ജോർജ് ദേവാലയത്തിൽ നടന്ന ഈസ്റ്റർ കർമങ്ങൾക്കും പാതിരാ കുർബാനക്കും വികാരി ഫാ. വിൽഫിച്ചൻ തെക്കേവയലിൽ, അസിസ്റ്റന്റ് വികാരി മാരായ ഫാ.സുനിൽ ചെറുശ്ശേരി, ഫാ. ജോസഫ് കൊല്ലംപറമ്പിൽ തുടങ്ങിയവർ കർമികത്വം വഹിച്ചു. കുർബാനക്ക് ശേഷം വിശ്വാസികൾ പരസ്പരം ഈസ്റ്റർ ആശംസകൾ നേർന്നു.
വീടുകളിൽ ഈസ്റ്റർ സദ്യയും ഒരുക്കിയിരുന്നു.