Letterhead top
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ഇടുക്കി ജില്ലയില്‍ എട്ടു സ്‌കൂളുകളില്‍ കൂടി



ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ നിയമം സ്വമേധയാ അനുസരിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കിവരുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 165 വിദ്യാലയങ്ങളില്‍ കൂടി അനുവദിച്ചു. നിലവില്‍ ദീപാ ഹൈസ്‌കൂള്‍ കുഴിത്തൊളു, എസ്എന്‍എംവിഎച്ച്എസ്എസ്എസ് വണ്ണപ്പുറം, സെന്റ്. തോമസ് ഹൈസ്‌കൂള്‍ പുന്നയാര്‍, സെന്റ്. ജോര്‍ജ്ജ് ഹൈസ്‌കൂള്‍ പാറത്തോട്, സെന്റ്. മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുരിക്കാശ്ശേരി, മന്നം മെമ്മോറിയല്‍ ഹൈസ്‌കൂള്‍ നരിയംപാറ, സെന്റ്. ജോര്‍ജ്ജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാഴത്തോപ്പ്, സെന്റ്. മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വെള്ളാരംകുന്ന് എന്നീ 8 സ്‌കൂളുകളിലാണ് ഇടുക്കി ജില്ലയില്‍ അനുവദിച്ചിട്ടുള്ളത്.

ജില്ലയില്‍ ഇതോടെ 45 യുണിറ്റ് ആയി. ഇതോടെ സംസ്ഥാനത്ത് 968 വിദ്യാലയങ്ങളില്‍ എസ്പിസി പദ്ധതി വ്യാപിക്കുകയാണ്. പുതിയ 165 സ്‌കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ( സെപ്റ്റംബര്‍ 17 ) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ നിര്‍വ്വഹിക്കും. ഇതോടൊപ്പം പദ്ധതി അനുവദിച്ച മുഴുവന്‍ സ്‌കൂളുകളിലും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഓഫ്‌ലൈന്‍ പരിപാടികളും സംഘടിപ്പിക്കും.

സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഇടുക്കി എം. പി ഡീന്‍ കുര്യാക്കോസ്, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, മറ്റു ജനപ്രതിനിധികള്‍, ജില്ലാ പോലീസ് മേധാവി കറുപ്പസാമി, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ ഡിപ്പാര്‍ട്ട്മെന്റ്കളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!