പ്രധാന വാര്‍ത്തകള്‍
കണ്ണില്ലാതെ ചവുട്ടുന്ന ക്രൂരത
തലശ്ശേരിക്കടുത്ത് ഒരു പിഞ്ചു ബാലനു നേരെ നടന്ന പരാക്രമം മലയാളികളെ ഒന്നാകെ ഞെട്ടിച്ചതും ക്രൂരവും നിന്ദ്യവുമായ ഒരു പ്രവർത്തിയാണ്.
വാഹനമോടിക്കുന്ന ഒരു ഡ്രൈവർക്കുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ഗുണമാണ് ക്ഷമ. അത് ഉണ്ടായില്ല എന്നു മാത്രമല്ല ഒരു കുഞ്ഞിനോട് എങ്ങനെ പെരുമാറണമെന്ന സാമാന്യബോധം പോലുമില്ലാതായിപ്പോയി. റോഡുകളും വാഹനങ്ങളും ഉപയോഗിക്കുന്നവർക്ക് ഗതാഗത നിയമങ്ങൾ മാത്രം അറിഞ്ഞാൽ മതിയാകില്ല.സാമൂഹിക ബോധവും അത്യന്താപേക്ഷിതം ആണ്.
വാഹനത്തിൽ ചാരി നിന്ന ആറു വയസ്സു കാരനെ ചവിട്ടി തെറിപ്പിച്ച വ്യക്തി സമൂഹത്തിന് തന്നെ വളരെ തെറ്റായ ഒരു സന്ദേശമാണ് നൽകുന്നത്.
ജീവൻ്റെ വില വാഹനത്തിൻ്റെ വിലയേക്കാൾ എത്രയോ മുകളിലാണ്.ഇത്തരം സന്ദർഭങ്ങളിൽ കൃത്യമായി ഇടപെട്ട് കുറ്റക്കാരനെ നിയമത്തിൻ്റെ മുന്നിലെത്തിക്കാൻ മുന്നിട്ട് ഇറങ്ങിയ മുഴുവനാളുകൾക്കും അഭിനന്ദനങ്ങൾ.