രാജാക്കാട് 4.25 കിലോഗ്രാം കഞ്ചാവുമായി 62 കാരൻ പോലീസിന്റെ പിടിയിൽ

രാജാക്കാട് ജോസ്ഗിരി, കളത്തിപ്പറമ്പിൽ വീട്ടിൽ ജോസ് (62) ആണ് പോലീസിന്റെ പിടിയിലായത്. 26.07.2025 തീയതി പ്രതിയുടെ കൈവശമുണ്ടായിരുന്ന ഷോൾഡർ ബാഗിനുള്ളിൽ ഒരു പൊതിക്കുള്ളിലായി 4.25 കിലോഗ്രാം ഉണക്ക ഗഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് രാജാക്കാട് പോലീസ് ഇൻസ്പെക്ടർ വിനോദ് കുമാർ വി- യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ഷാജി എൻ പോൾ, അജിമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ് പി എസ്, സിവിൽ പോലീസ് ഓഫീസർ ജിൻസ്, ഡാൻസാഫ് ടീം (ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി. കെ. ഐ പി എസ്- ന്റെ ലഹരി വിരുദ്ധ സ്ക്വാഡ്) എന്നിവർ അടങ്ങിയ പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പോലീസിന്റെ “യോദ്ധാവ്” വാട്‌സ്ആപ്പ് നമ്പര്‍ 𝟗𝟗𝟗𝟓𝟗𝟔𝟔𝟔𝟔𝟔 -ലേക്ക് സന്ദേശം അയക്കുക. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്.













































































