സംഗീത വിശ്വനാഥന്റെ പര്യടനത്തിന്,വാത്തിക്കുടിയില്‍ വരവേല്‍പ്പ്
ഇടുക്കി: കുടിയേറ്റ, കാര്‍ഷിക മേഖലയായ വാത്തിക്കുടി പഞ്ചായത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി അഡ്വ. സംഗീത വിശ്വനാഥന്‍ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ചവര്‍ക്കുള്ള തിരിച്ചടി തിരഞ്ഞെടുപ്പിലുണ്ടാകുമെന്ന് സംഗീത വിശ്വനാഥന്‍ പറഞ്ഞു. മുമ്പെങ്ങും ഇല്ലാത്ത വിധത്തില്‍ കാര്‍ഷിക മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. പ്രളയങ്ങളിലടക്കം വന്‍തോതില്‍ കൃഷിനാശമുണ്ടായി. ഇതിനിടെ നാണ്യവിളകളുടെ വിലയും കുത്തനെ ഇടിഞ്ഞതോടെ കര്‍ഷകര്‍ ദുരിതക്കയത്തിലായി. പ്രളയങ്ങളില്‍ ഏറ്റവുമധികം നാശനഷ്ടമുണ്ടായ ഇടുക്കിക്ക് ആശ്വാസ പദ്ധതികളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ല. പാക്കേജ് പ്രഖ്യാപനമെന്ന പ്രഹസനം മാത്രമാണ് നടത്തിയത്. ഇതിനെതിരെയുള്ള വിധിയെഴുത്ത് തിരഞ്ഞെടുപ്പിലുണ്ടാകുമെന്നും സംഗീത വിശ്വനാഥന്‍ പറഞ്ഞു.
മേലേചിന്നാറില്‍ നിന്നാരംഭിച്ച പര്യടനത്തിന് ബഥേല്‍, ചെമ്പകപ്പാറ, സേനാപതി, മുരിക്കാശേരി, തേക്കിന്‍തണ്ട്, രാജപുരം, പറുസിറ്റി, 16-ാംകണ്ടം, ചാലിക്കട, ഉപ്പുതോട്, രാജമുടി, മന്നാത്തറ, കിളിയാര്‍കണ്ടം, കരിക്കിന്‍മേട് ഉദയഗിരി, പ്രകാശ്, പുഷ്പഗിരി, കൊച്ചുകാമാക്ഷി, പെരുംതൊട്ടി, കനകക്കുന്ന്, സ്‌കൂള്‍സിറ്റി, ദൈവംമേട്, ജോസ്പുരം, മൂങ്ങപ്പാറ, വാത്തിക്കുടി എന്നിവിടങ്ങളില്‍ സ്വീകരണത്തിന് ശേഷം തോപ്രാംകുടിയില്‍ റോഡ് ഷോ നടത്തി പര്യടനം സമാപിച്ചു.
എന്‍.ഡി.എ. ജില്ലാ കണ്‍വീനര്‍ വി. ജയേഷ്, ഇടുക്കി നിയോജകമണ്ഡലം ചെയര്‍മാന്‍ രതീഷ് വരകുമല, കണ്‍വീനര്‍ മനേഷ് കുടിക്കയത്ത്, ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറി പാര്‍ത്ഥേശന്‍ ശശികുമാര്‍, ബി.ഡി.ജെ.എസ്. നേതാവ് എം.ജി. മനോജ്, നേതാക്കളായ സി.കെ. ശശി, കെ.എന്‍. പ്രകാശ്, അനില്‍ മങ്കുവ, രമ്യ രവീന്ദ്രന്‍, ഷാജി കണ്ണാറ, ടി.എം. സുരേഷ്, സന്തോഷ്‌കുമാര്‍, ഹരികുമാര്‍, സിജു ചുക്കുറുമ്പില്‍, എം.എന്‍. മോഹന്‍ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.