San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സൗജന്യ മത്സരപരീക്ഷ പരിശീലനം



സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരളം) വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന സ്റ്റേറ്റ് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റ് ശാക്തീകരണം പദ്ധതി പ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എറണാകുളം, തൃശൂര്‍, ഇടുക്കി, കോട്ടയം എന്നീ നാലു ജില്ലകളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി 2022 നവംബര്‍ 2 മുതല്‍ 30 ദിവസത്തെ സൗജന്യ മത്സരപരീക്ഷ പരിശീലന പരിപാടി ടൗണ്‍ പെരുമ്പാവൂര്‍ കുന്നത്തുനാട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടത്തും. പി എസ് സി ബിരുദതലത്തിലുള്ള ഒഴിവുകള്‍ക്കുവേണ്ടി നടത്തുന്ന പ്രവേശന പരീക്ഷയുടെ സിലബസിനെ അടിസ്ഥാനമാക്കിയാണ് ക്ലാസുകള്‍ നടത്തുന്നത്. പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ബയോഡാറ്റ വാട്ട്‌സ്ആപ്പ് നമ്പര്‍ സഹിതം ഒക്ടോബര്‍ 28 ന് മുന്‍പായി rpeeekm.emp.lbr@kerala.gov.in, teekntd.emp.Ibr@kerala.gov.in എന്നീ ഇ-മെയിലിലോ, നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. എറണാകുളം പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button