6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടണം, ഇന്ധന സെസ് പിൻവലിക്കണം: സ്വകാര്യ ബസ് ഉടമകൾ



തൃശൂർ: വർദ്ധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നും വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പണിമുടക്കുമെന്നും സ്വകാര്യ ബസുടമകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വർദ്ധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നതാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം. മാർച്ച് 31ന് മുമ്പ് വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഇല്ലെങ്കിൽ ഏപ്രിൽ ആദ്യവാരം മുതൽ ബസ് പണിമുടക്ക് നടത്തുമെന്നും പറഞ്ഞു. നിലവിൽ വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒരു രൂപയാണ്. ഇത് അഞ്ച് രൂപയായി ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യം. ഫെബ്രുവരി 28ന് എല്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും ധർണയും പ്രതിഷേധ പ്രകടനവും നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. 

ബജറ്റിൽ വ്യാപാരികളെ അവഗണിച്ചെന്നാരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ധന സെസ് പിൻവലിച്ചില്ലെങ്കിൽ പണിമുടക്കുമെന്നാണ് വ്യാപാരികൾ പറഞ്ഞത്. പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി കേന്ദ്രം കുറച്ചപ്പോൾ അത് കുറയ്ക്കാൻ സംസ്ഥാനത്തോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളം നികുതി കുറച്ചില്ലെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ഇത് രാഷ്ട്രീയ പാർട്ടികളുടെ സമരം പോലെ ആയിരിക്കില്ലെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!