അലകടലായ് ആവേശം, പ്രചരണ ചൂടിൽ റോഷി..
ചെറുതോണി: മണ്ഡലത്തിലാകെ ആവേശം വിതറി റോഷി അഗസ്റ്റിന്‍റെ തെരഞ്ഞെടുപ്പ് പര്യടനം സമാപന ഘട്ടത്തിലേക്ക്.എട്ട് പഞ്ചായത്തുകള്‍ പിന്നിട്ട് ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനുളള തേരോട്ടത്തിലാണ് റോഷി. ചെല്ലുന്നിടത്തെല്ലാം വന്‍ ജനക്കൂട്ടം. റോഷിയെ തോളിലേറ്റി സ്വീകരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന രീതിയിലേക്ക് പ്രവര്‍ത്തകര്‍ മാറി. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും വലിയ ആവേശമാണ് അലയടിക്കുന്നത്. മണ്ഡലത്തിലെ ഓരോ കുടുംബാഗങ്ങളേയും പേരെടുത്ത് വിളിക്കാന്‍ കഴിയുന്ന അടുപ്പവും സൗഹൃദവും ഉളള റോഷിക്ക് വിജയാശംസകള്‍ നേരാന്‍ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുളളവര്‍ വഴിത്താരകളില്‍ കാത്തുനില്‍ക്കുന്നുണ്ട്.
ചെറുപ്പം മുതലെ കേരളാ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ ആകൃഷ്ടനായ താന്‍ ഒരു പാര്‍ട്ടിയില്‍ മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുളളതും ജനവിധി തേടിയിട്ടുളളതും മത്സരിച്ചതെല്ലാം രണ്ടില ചിഹ്നത്തില്‍ മാത്രമാണെന്നും റോഷി അഗസ്റ്റില്‍ വോട്ടര്‍മാരോട് പറഞ്ഞു. കെ എം മാണി തന്‍റെ രാഷ്ട്രീയ ഗുരുനാഥനാണ് അദ്ദേഹത്തെ വിട്ട് രാഷ്ട്രീയ സൗഭാഗ്യങ്ങള്‍ തേടി ഒരിടത്തേക്കും പോകില്ലെന്ന് നേരത്തെ തന്നെ നിശ്ചയിച്ച് ഉറപ്പിച്ചിരുന്നതാണ്. മതേതരത്വം ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഈ ഘട്ടത്തില്‍ ഇന്ത്യയില്‍ ഇടതുപക്ഷം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. കര്‍ഷകരോടും സാധാരണക്കാരോടും ആഭിമുഖ്യം പുലര്‍ത്തുന്ന ഇടതുപക്ഷ മുന്നണിയെ ശക്തിപ്പെടുത്താന്‍ കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടി ഒറ്റക്കെട്ടായ് എടുത്ത തീരുമാനം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം വരുമ്പോള്‍ തുടര്‍ഭരണം ഉറപ്പാണെന്നും റോഷി വോട്ടര്‍മാരോണ് വിശദീകരിച്ചു. തിങ്കളാഴ്ച വാത്തിക്കുടി പഞ്ചായത്തിലായിരുന്നു പര്യടനം. തോപ്രാംകുടിയിലെ സമാപന ക്രേന്ദ്രത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഇന്ന് വാഴത്തോപ്പിലും നാളെ കട്ടപ്പനയിലുമാണ് പര്യടനം.
തോപ്രാംകുടി കേന്ദ്രമാക്കി പുതിയ പഞ്ചായത്ത് രൂപീകരിക്കും; റോഷി അഗസ്റ്റിന്‍
ചെറുതോണി: വിസ്തൃമായ വാത്തിക്കുടി പഞ്ചായത്തിനെ വിഭജിച്ച് തോപ്രാംകുടി കേന്ദ്രമായി പുതിയ പഞ്ചായത്ത് രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായി ലഭ്യമാക്കുന്നതിന് ഇതിലൂടെ സാധിക്കും. ഇതോടൊപ്പം കൂടുതല്‍ സര്‍ക്കാര്‍ അനുബന്ധ ഓഫീസുകളും സ്ഥാപിക്കാനാകും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച സബ് രജിസ്ട്രാര്‍ ഓഫീസിന് കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി പുതിയ കെട്ടിടം നിര്‍മ്മിച്ച് കൂടുതല്‍ സൗകര്യം ഒരുക്കാനായി. പ്രളയം രൂക്ഷമായി ബാധിച്ച വാത്തിക്കുടി പഞ്ചായത്തിന്‍റെ പുനര്‍നിര്‍മ്മാണം നടന്നുവരികയാണ്. മുരിക്കാശ്ശേരി – കമ്പിളികണ്ടം റോഡ്, തോപ്രാംകുടി – പ്രകാശ് – വെട്ടിക്കാമറ്റം റോഡ്, മേലേചിന്നാര്‍ – കനകക്കുന്ന് – പെരുംതൊട്ടി – പ്രകാശ് – കരിക്കിന്‍മേട് – ഉപ്പുതോട് റോഡ്, മുരിക്കാശ്ശേരി – തേക്കിന്‍തണ്ട് – പെരിയാര്‍വാലി റോഡ്, മുരിക്കാശ്ശേരി – രാജപുരം – കീരിത്തോട് റോഡ്, മുരിക്കാശ്ശേരി പോലീസ് സ്റ്റേഷന്‍പടി – കുമാരന്‍പടി – മന്നാത്തറ റോഡ് ഉള്‍പ്പടെയുള്ള നിരവധി റോഡുകള്‍ക്ക് തുക അനുവദിപ്പിച്ച് നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു. 2 കോടി രൂപ ചെലവില്‍ മുരിക്കാശ്ശേരിയില്‍ ഷെല്‍ട്ടര്‍ ഹോം പണിയുന്നതിനും തുക അനുവദിച്ചിട്ടുള്ളതായും റോഷി അഗസ്റ്റിന്‍ പറഞ്ഞു.