നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
മറയൂർ മേഖലയിൽ വിറളിപൂണ്ട് ഓടി കാട്ടുപോത്ത്; ഏറെ നേരത്തെ പരിശ്രമം, ഒടുവില്‍…
മറയൂർ∙മറയൂർ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടുപോത്ത് ഗ്രാമത്തിനുള്ളിൽ കയറി പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 4 മണിയോടുകൂടിയാണു ഗ്രാമത്തിന്റെ താഴ്ഭാഗത്തു നിന്നു കാട്ടുപോത്ത് ഗ്രാമത്തിനുള്ളിലേക്ക് ഓടിക്കയറിയത്. വീടുകൾ തിങ്ങിനിറഞ്ഞ ഭാഗത്തിലൂടെ വിറളിപൂണ്ട് ഓടിയത് ജനങ്ങളെ പരിഭ്രാന്തരാക്കി.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണു കാട്ടിലേക്കു തുരത്തിയത്. രാപകൽ വ്യത്യാസമില്ലാതെ മറയൂർ ടൗൺ മേഖലയിലും ഗ്രാമത്തിലും എത്തുന്ന കാട്ടുപോത്ത് സമീപ പ്രദേശങ്ങളിലെ കൃഷിവിളകൾ തിന്നു നശിപ്പിക്കുന്നുണ്ട്.