ഇടുക്കിനാട്ടുവാര്‍ത്തകള്‍
കട്ടപ്പന സെൻ്റ് ജോർജ് ഫോറോന ദേവാലയത്തിൽ ഓശാന തിരുക്കർമ്മങ്ങൾക്ക് രൂപത അദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ നേതൃത്വം നൽകി.

വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയാണ് വിശ്വാസികള്‍ക്ക് ഓശാന. ജറുസലേമിലേക്ക് കഴുതപ്പുറത്തേറിവന്ന ക്രിസ്തുദേവനെ ഒലിവ് മരച്ചില്ലകള്‍ വഴിയില്‍ വിരിച്ച് ഓശാന പാടി സ്വീകരിച്ചെന്നാണ് വിശ്വാസം.
കട്ടപ്പന സെൻ്റ് ജോർജ് ഫോറോന ദേവാലയത്തിൽ ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് രൂപത അദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ നേതൃത്വം നൽകി.

K. ഫ്രാൻസീസ് ജോർജ് ഓശാന ഞായർ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.