kgees_new
Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
05_Carmel-School_Web-Advt-copy
Teachers Top
Title
oXYGEN
IMG-20240523-WA0133
previous arrow
next arrow
ഉടുമ്പന്‍ചോല

കരുണാപുരത്ത് ആവേശമായി എം.എം.മണിയുടെ പ്രചാരണം.

MM Mani's campaign in Karunapuram



നെടുങ്കണ്ടം : ഉടുമ്പൻചോല മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എം.എം.മണി കരുണാപുരം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. സ്വീകരണവേദികളിൽ നൂറുകണക്കിന് നാട്ടുകാരും പ്രവർത്തകരുമാണ് സ്ഥാനാർഥിയെ അഭിവാദ്യം ചെയ്യാനായി എത്തിയത്. പൂച്ചെണ്ടുകളും പഴവർഗങ്ങളും ഉപഹാരമായി നൽകി പ്രദേശവാസികൾ മണിയാശാന് പിന്തുണ അറിയിച്ചു.

കരുണാപുരത്തിന് സമീപം ചെന്നാക്കുളത്ത് നിന്ന്‌ രാവിലെ ആരംഭിച്ച പര്യടനം കരുണാപുരം, തണ്ണിപ്പാറ, കട്ടേക്കാനം, കിളിമാനൂർകട, ബാലൻപിള്ള സിറ്റി, കുരുവിക്കാനം, തൂക്കുപാലം, പ്രകാശ്ഗ്രാം, കൊച്ചുപ്ലാമൂട്, കൂട്ടാർ ടൗൺ, പാറക്കടവ്, കുഴിത്തൊളു, കുഴിക്കണ്ടം, പോത്തിൻകണ്ടം, അപ്പാപ്പിക്കട, മന്തിപ്പാറ, അച്ചക്കട എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. വൈകിട്ട് 5.30-ന് തങ്കച്ചൻകടയിൽ നിന്ന്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആയിരക്കണക്കിന് നാട്ടുകാരും പ്രവർത്തകരും പങ്കെടുത്ത വാഹനഘോഷയാത്ര കമ്പംമെട്ടിൽ സമാപിച്ചു. കരുണാപുരം പഞ്ചായത്തിൽ നടന്ന പര്യടനത്തിൽ എൽ.ഡി.എഫ്. നേതാക്കളായ കെ.എസ്.മോഹനൻ, പി.എൻ.വിജയൻ, എൻ.കെ.ഗോപിനാഥൻ, ടി.എം.ജോൺ, വി.സി.അനിൽ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.









Related Articles

Back to top button
error: Content is protected !!