Idukki വാര്‍ത്തകള്‍
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 15ന്

ഇടവെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മെഡിക്കല്‍ ലാബിലേയ്ക്ക് ദിവസ വേതന കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. ഡിപ്ലോമ ഇന്‍ പാരാമെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി/മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ബിരുദം, കേരളാ പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 15 ന് 10.30 ന് ഇടവെട്ടി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഓഫീസുമായി ബന്ധപ്പെടണം.ഫോണ്‍: 04862 221076, 8330011076.









































































