ഓണക്കാലത്ത് പാൽ വിൽപ്പനയിൽ മിൽമക്ക് മികച്ച നേട്ടം
തിരുവനന്തപുരം :ഓണക്കാലത്തെ നാലു ദിവസത്തെ പാല്‍വില്‍പ്പനയില്‍ എക്കാലത്തെയും വലിയ നേട്ടമാണ് മില്‍മ സ്വന്തമാക്കിയത്.
ഈമാസം നാല് മുതല്‍ ഏഴ് വരെയുള്ള നാല് ദിവസങ്ങളിലായി 94,59,576 ) ലിറ്റര്‍ പാക്കറ്റ് പാല് വിറ്റു.
ഓണക്കാല വില്‍പ്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 11.12 ശതമാനം വര്‍ധനവാണുള്ളത്. തിരുവോണ ദിവസം മാത്രം മുപ്പത്തിയഞ്ച് ലക്ഷത്തിലധിക (35,11,740) ലിറ്റര്‍ പാല് വില്‍പ്പനയാണ് നടന്നത്. തൈര് വില്‍പ്പനയിലും മില്‍മ നേട്ടമുണ്ടാക്കി.
നാലു ദിവസങ്ങളിലായി 11,30,545 കിലോ തൈരാണ് മില്‍മ വിറ്റത്. തിരുവോണത്തിന് മാത്രം മൂന്നേമൂക്കാല്‍ ലക്ഷം (3,45,386) കിലോ തൈര് വിറ്റു. എട്ടു ലക്ഷത്തോളം പാലട പായസം മിക്സ്, ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തി സപ്ലൈകോ വഴി 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് 50 മില്ലിലിറ്റര്‍ വീതം നെയ്യ്, കൂടാതെ കണ്‍സ്യൂമര്‍ ഫെഡ് വഴി മില്‍മ ഉത്പന്നങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ ഒരു ലക്ഷം മില്‍മ കിറ്റ് വിതരണം ചെയ്യാനും സാധിച്ചു.
മില്‍മയുടെ ഈ നേട്ടം ഉപഭോക്താക്കള്‍ മില്‍മയില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണ്. പ്രതികൂലമായ നിരവധി പ്രതിസന്ധികളെ നേരിട്ട് ഈ നേട്ടം കൈവരിക്കാന്‍ കൂട്ടായ പരിശ്രമം മില്‍മ ഭരണ സമിതി നടത്തി എന്നതും എടുത്ത് പറയേണ്ടതാണ്. ക്ഷീരകര്‍ഷകരുടേയും പൊതുജനങ്ങളുടേയും ക്ഷേമവും, താല്പര്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് കേരളത്തിന്റെ നന്മയായി മുന്നോട്ട് പോകാന്‍ മില്‍മക്ക് കഴിയട്ടെ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.