ഉപ്പുതറ വള കോട്ടിൽ യുവതി തൂങ്ങി മരിച്ചു. ദുരൂഹത ആരോപിച്ച് ബന്ധുക്കൾ .


ഉപ്പുതറ വള കോട്ടിൽ യുവതി തൂങ്ങി മരിച്ചു. ദുരൂഹത ആരോപിച്ച് ബന്ധുക്കൾ .
വളകോട് പുത്തൻവീട്ടിൽ പി എസ് ജോബിഷിന്റെ ഭാര്യ എം കെ ഷീജയാണ് തൂങ്ങി മരിച്ചത്. ഇന്നലെ രാവിലെ 9.30 ഓടെ ഷീജ തൂങ്ങിയത് .
ഭർതൃവീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് യുവതി ആത്മഹത്യ ചെയ്തത്.
ഷീജയുടെ മരണത്താൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തി..
10 മാസം മുൻപാണ് ഷീജയുടെയും ജോബീഷിന്റെയും വിവാഹം നടന്നത്. .
ഭർത്താവ് നിരന്തരമായി തന്നെ ഉപദ്രവിക്കാറുണ്ടെന്നും, ഭർത്താവിന്റെ മാതാപിതാക്കളും തന്നോട് വഴക്കാണെന്നും ബന്ധുക്കളോട് പറഞ്ഞതായിട്ടാണ് സഹോദരൻ അരുണിന്റെ ആരോപണം.
ഷീജയുടെ മരണം അസ്വാഭാവികത ഉണ്ടാക്കുന്നതാണെന്നും, മരണവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുമെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
മദ്യപിച്ചെത്തി ഷീജയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു.
മാത്രമല്ല ജോബിഷ് ഷീജമയുമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ ബന്ധുക്കൾ ഇടപെട്ട് പലതവണ പരിഹരിക്കാറുമുണ്ടായിരുന്നു.
മരണവുമായി ഭർതൃ കുടുംബം പറയുന്നത് വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും സഭാ പാസ്റ്റർ പറഞ്ഞു.
പോലീസും തഹസിൽദാരും ഉപ്പുതറ ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം ഷീജയുടെ മൃതദേഹം പോസ്റ്റ്മാട്രത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.
പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. ഹെലിബറിയ വാഴപ്പറമ്പിൽ കുട്ടപ്പന്റയും ചിന്നമ്മയുടെ യും മക്കളിൽ മൂന്നാമത്തെയാളാണ് മരിച്ച ഷീജ. ഷൈജു, ലീന , അരുൺ എന്നിവർ സഹോദരങ്ങളാണ്.