സംസ്ഥാനത്ത് നാല് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ അതിതീവ്ര മഴയെന്ന് കാലാവസ്ഥ പ്രവചനം.


തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ അതിതീവ്ര മഴയെന്ന് കാലാവസ്ഥ പ്രവചനം.
നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് (Red Alert)പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി,മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.
കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഒഴികെ മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. നാളെ വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതല്‍ കാസര്‍കോഡ് വരെ ഓറഞ്ച് അലര്‍ട്ടാണ്
പത്തനംതിട്ട ജില്ലയില്‍ മലയോര മേഖലയില്‍ മഴ ശക്തമാണ്. അച്ചന്‍കോവില്‍ , പമ്ബാ നദികളിലെ ജലനിരപ്പ് ഉയര്‍ന്നു. ആനത്തോട്, മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കൊല്ലത്ത് തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 5സെന്റീ മീറ്റര്‍ ഉയര്‍ത്തി. കല്ലടയാറ്റിന്റെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണം. ഗുരുവായൂരിലും രാവിലെ മഴ ശക്തമായിരുന്നു.
ഇന്ന് രാവിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും തുടര്‍ച്ചയായ അതിശക്ത മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളില്‍ അടക്കം അതീവജാഗ്രത വേണമെന്നാണ് നിര്‍ദേശം. ഉച്ച കഴിഞ്ഞ് വടക്കോട്ട് മഴ ശക്തി പ്രാപിക്കും.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്.